KOYILANDY DIARY

The Perfect News Portal

ലഹരിക്കെതിരെ: ചൂട്ട് കലാസാംസ്കാരിക വേദി രൂപീകരിച്ചു

കോഴിക്കോട്: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും മറ്റ് സാംസ്കാരിക ശോഷണത്തിനെതിരെയുമായി കാലാ പ്രവർത്തകരുടെ കൂട്ടായ്മയായ ചൂട്ട് കലാസാംസ്കാരിക വേദി രൂപീകരിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കലാ പ്രവർത്തകരെ സംഘടിപ്പിച്ചു കൊണ്ട് രൂപീകരിച്ച പ്രസ്തുത കൂട്ടായ്മയുടെ ഉദ്ഘാടനം കേരള ഗാന്ധി കെ. കേളപ്പൻ്റെ ജന്മഗൃഹമായ തുറയൂരിലെ കൊയപ്പള്ളി തറവാട്ടിൽ വെച്ചു നടന്നു ഷാജി പയ്യോളിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പുതുക്കുടി ബാബു മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

രാമകൃഷ്ണൻ മാസ്റ്റർ, പുതുക്കുടി ബൽറാം, സുരേഷ്.ഒ.കെ., രവി എടത്തിൽ, യു.ടി. ബാബു, ദാമോദരൻ ‘ടി.കെ, ഷിനി കൊയിലാണ്ടി, അഭിലാഷ് മുതുകാട്, ഉണ്ണി മുതുകാട് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.ഭാരവാഹികളായി പ്രസിഡൻ്റ് സുരേഷ്. ഒ.കെ, സെക്രട്ടറി ഷാജി പയ്യോളി, വൈ: പ്രസിഡൻ്റ് ഉണ്ണി മുതുകാട്, ജോ: സെക്രട്ടറി ഷിനി കൊയിലാണ്ടി എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *