KOYILANDY DIARY

The Perfect News Portal

റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

കോഴിക്കോട്: റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. കാസര്‍ഗോഡിനും കാഞ്ഞങ്ങാടിനും മധ്യേയുളള പാതയിലാണ് വിള്ളല്‍ കണ്ടെത്തിയത്. എന്നാല്‍, മംഗലാപുരം ഭാഗത്തേക്കുള്ള പാതയില്‍ ട്രെയിന്‍ സര്‍വ്വീസ് തുടരും.

ജാംനഗര്‍ തിരുനല്‍വേലി എക്സ്പ്രസ് കടന്നു പോകുമ്ബോഴാണ് റെയില്‍ പാളത്തിന്റെ ഒരു ഭാഗം മുറിഞ്ഞു പോയ നിലയില്‍ കണ്ടെത്തിയത്. ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വലിയ അപകടമാണ് ഒഴിവായത്. നിരവധി ട്രെയിനുകള്‍ ദിവസവും കടന്നു പോകുന്ന പാതയാണിത്. പെട്ടെന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *