KOYILANDY DIARY.COM

The Perfect News Portal

റസിയയുടെ കഥാപാത്രത്തെ അവതരിപ്പിച്ച രാധിക വിവാഹിതയാകുന്നു

ലാല്‍ ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലെ റസിയയുടെ കഥാപാത്രത്തെ അവതരിപ്പിച്ച രാധിക വിവാഹിതയാകുന്നു. ഫെബ്രുവരി 12ന് ആലപ്പുഴയില്‍ വച്ചാണ് വിവാഹം. ദുബായിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് രാധിക എന്ന സ്‌ക്രീന്‍നെയിമില്‍ അറിയപ്പെടുന്ന അഞ്ജുവിന്റെ കഴുത്തില്‍ താലി കെട്ടുന്നത്.

കുടുംബക്കാര്‍ ചേര്‍ന്ന് കൂടിയാലോചിച്ച ശേഷമാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. സഹോദരന്‍ വഴിയാണ് അഭിലിന്റെ ആലോചന വരുന്നത്.ഇരുവരുടെയും നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹശേഷം അഭിലുമൊത്ത് ദുബായിയേല്ക്ക് പോകാനാണ് രാധികയുടെ തീരുമാനം.ഫെബ്രുവരി പതിനേഴിന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം. വിയറ്റ്‌നാം കോളനിയില്‍ ബാലതാരമായാണ് രാധിക അഭിനയരംഗത്തെത്തുന്നത്. 2013ല്‍ പുറത്തിറങ്ങിയ അന്നും ഇന്നും എന്നും ആണ് അവസാനമായി അഭിനയിച്ച ചിത്രം

Share news
error: Content is protected !!