KOYILANDY DIARY

The Perfect News Portal

രേവതി പട്ടത്താന സദസ്സ് നവം.12ന് സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: രേവതി പട്ടത്താനം നവം.12ന് തളി ക്ഷേത്രത്തില്‍ നടക്കുമെന്ന പട്ടത്താനസമിതി അംഗങ്ങള്‍ അറിയിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ പട്ടത്താന സദസ്സ് ഉദ്ഘാടനം ചെയ്യും. തളി ക്ഷേത്രത്തില്‍ ആരംഭിക്കുന്ന ഘോഷയാത്ര പട്ടത്താനശാലയായ സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളില്‍ സമാപിക്കും. സമൂഹത്തിലെ പ്രശസ്തര്‍ ചടങ്ങില്‍ പങ്കെടുക്കും. വൈകുന്നേരം 5ന് നടക്കുന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായരിക്കും. പുരസ്കാരദാനം, പ്രഭാഷണം, വേദാന്തം, അക്ഷരശ്ലോകം തുടങ്ങി നിരവധി പരിരാടികളും കലാപരിപാടികളും സദസ്സില്‍ അരങ്ങേറും. സമിതി അംഗങ്ങളായ ടി.ആര്‍ രാമവര്‍മ്മ, ഗോവിന്ദ് ചന്ദ്രശേഖര്‍, വി.എം ചന്ദ്രദാസ്, പി.കെ പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *