KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്‌റ്റേറ്റ് ബാങ്കിൽ പണം മാറ്റിവാങ്ങാൻ ജനം വലയുന്നു; കേന്ദ്രസർക്കാരിനെതിരെ കടുത്ത പ്രതിഷേധം

കൊയിലാണ്ടി: സ്‌റ്റേറ്റ് ബാങ്കിൽ പണം മാറ്റിയെടുക്കാനുളള ജനങ്ങളുടെ തിക്കും തിരക്കും ഹൈവെ വരെ എത്തി. 500, 1000 രൂപ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയതിന് ശേഷം ഇന്നലത്തെ അവധിക്ക് കഴിഞ്ഞ് ബാങ്ക് തുറന്നപ്പോൾ കാലത്ത് മുതലേ ഉണ്ടായ ജനങ്ങളുടെ തിരക്ക് വലിയ ബഹുജനകൂട്ടമായി മാറിയിരിക്കുകയാണ്. ദേശീയ പാതയോരം വരെ എത്തിയ തിരക്കിൽ ജനം വീർപ്പ്മുട്ടുകായാണ്.

bank

നാലായിരം രൂപവരെയാണ് ഇന്ന് ബാങ്കിൽ നിന്നും മാറി നൽകുന്നത്. അതിന് പ്രത്യേക ഫോറം പൂരിപ്പിച്ച് നൽകുകയും വേണം. നിലവിൽ അക്കൗണ്ട് ഉളളവർക്ക് ഫോറത്തിന്റെ ആവശ്യമില്ല. തിരക്ക് ഇനിയും കൂടാനാണ് സാധ്യത. ക്യൂ നിൽക്കുന്നവർക്ക് എപ്പോൾ പണം കിട്ടുമെന്ന് പറയാൻ സാധിക്കാത്ത അവസ്ഥയാണ് ഉളളത്. ഒപ്പം കേന്ദ്രസർക്കാറിന്റെ സാമ്പത്തിക നയത്തോടുളള ശക്തമായപ്രതിഷേധവും ജനങ്ങളെ രോഷാകുലരാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *