KOYILANDY DIARY

The Perfect News Portal

രത്നമഹാദേവി എന്ന ധിക്കാരിയായ രാജകുമാരിയുടെ വേഷത്തില്‍ നയന്‍താര

കാര്‍ത്തി വ്യത്യസ്തമായ വേഷത്തിലെത്തി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ഗോകുല്‍ ദാസ് സംവിധാനം ചെയ്യുന്ന കാഷ്മോര. കാഷ്മോരാ, രാജനായകന്‍ എന്നീ രണ്ടു വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ഗെറ്റപ്പ്സ്റ്റില്‍ മാത്രമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. തല മൊട്ടയടിച്ച്‌ താടി നീട്ടിവളര്‍ത്തി കരുത്തനായ യോദ്ധാവായ് കാര്‍ത്തി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ നയന്‍താരയും ആരാധകരെ ഏറെ വിസ്മയിപ്പിച്ചിരിക്കുകയാണ്. രത്നമഹാദേവി എന്ന ധിക്കാരിയായ രാജകുമാരിയുടെ വേഷത്തിലാണ് നയന്‍സ് എത്തുന്നത്.ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു കഴിഞ്ഞു. കാര്‍ത്തിയുടെ കഥാപാത്രത്തോളം തന്നെ പ്രധാന്യമുള്ളതാണ് നയന്‍താരയുടെ വേഷവും.

ഏതാണ്ട് അഞ്ഞൂറ് വര്‍ഷം മുമ്ബുള്ള ഒരു സാങ്കല്‍പിക കഥയെയും വര്‍ത്തമാന കാലത്തെ ഒരു മന്ത്രവാദിയുടേയും കഥയെ ബന്ധിപ്പിച്ചും കൊണ്ട് രണ്ടു കാലഘട്ടങ്ങളിലൂടെ പറയുന്ന ഒരു കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് കാഷ്മോരാ. ഒന്നര വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കു ശേഷമാണത്രെ സംവിധായകന്‍ ഗോകുല്‍ കാഷ്മോരയുടെ തിരക്കഥാ രചന തന്നെ തുടങ്ങിയത്.

Advertisements

47 വ്യത്യസ്ത ഗെറ്റപ്പുകള്‍ പരീക്ഷിച്ചതില്‍ നിന്ന് മൂന്ന് എണ്ണമാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി സംവിധായകന്‍ തിരഞ്ഞെടുത്തത്. മലയാളിയായ സൗബു ജോസഫാണ് ചിത്രസംയോജകന്‍. ഇന്ത്യയിലും വിദേശത്തുമായി സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ദൃതഗതിയില്‍ പൂര്‍ത്തിയായി വരുന്ന കാഷ്മോരയെ ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് എസ്.ആര്‍ പ്രകാശ് ബാബു , എസ് ആര്‍ പ്രഭു എന്നിവരാണ്. നയന്‍താരയ്ക്കു പുറമെ ശ്രീദിവ്യയും ചിത്രത്തില്‍ നായികയായെത്തുന്നുണ്ട്. ചിത്രം ദീപാവലിക്ക് പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *