KOYILANDY DIARY

The Perfect News Portal

രണ്ടാനമ്മ നാല് കുട്ടികളെ പുറത്താക്കി വീടുപൂട്ടി സ്ഥലം വിട്ടു

മലപ്പുറം: തിരുരിനടുത്ത് കൂട്ടായിയില്‍ രണ്ടാനമ്മ നാല് കുട്ടികളെ പുറത്താക്കി വീടുപൂട്ടി സ്ഥലം വിട്ടു. തിരൂര്‍ കൂട്ടായിലാണ് മുന്ന് വയസ്സിനും14 വയസ്സിനും ഇടയിലുള്ള നാല് ആണ്‍ കുട്ടികളോട് രണ്ടാനമ്മയുടെ ക്രൂരത. കുട്ടികളെ പുറത്താക്കിയിട്ട് വീടും ഗേറ്റും പൂട്ടി സ്വന്തം വീട്ടിലേയ്ക്ക് പോവുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി കുട്ടികള്‍ തെരുവില്‍ അലയുകയാണ്.കുട്ടികളുടെ പുസ്തകങ്ങളും ബാഗുകളും പുറത്തേയ്ക്ക് എറിഞ്ഞു കൊടുത്തതിനുശേഷമായരുന്നു വീടുപൂട്ടിയത്.

വീടുപൂട്ടിപ്പോയതോടെ പട്ടിണിയായ കുട്ടികള്‍ പകല്‍ തെരുവിലും രാത്രി വീട്ടുവരാന്തയിലുമാണ് താമസിച്ചത്. കുട്ടികളുടെ സംരക്ഷണത്തിന് സഹായം തേടി ചൈല്‍ഡ്ലൈന്‍ മലപ്പുറം കലക്ടറെ സമീപിച്ചു. മണിക്കൂറുളോളം ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്നു കുട്ടികളെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയച്ചു.രണ്ടു ദിവസം മുന്‍പ് കുട്ടികളുടെ പിതാവ് ഗള്‍ഫിലേക്ക് പോയതോടെയാണ് രണ്ടാനമ്മ ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ നാലു മക്കളേയും ഇറക്കിവിട്ട ശേഷം സ്വന്തം മക്കളെയുമായി വീടും പൂട്ടി പോയത്.പട്ടിണിക്കിട്ടിരുന്നതായും കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മൊഴിനല്‍കിയിട്ടുണ്ട്. രണ്ടാനമ്മയെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം..

Leave a Reply

Your email address will not be published. Required fields are marked *