KOYILANDY DIARY

The Perfect News Portal

സി.ബി.എസ്.സി സ്കൂളുകളില്‍ പത്താം ക്ളാസിലെ ഇരട്ടപ്പരീക്ഷ സംവിധാനം ഒഴിവാക്കാനും നീക്കO

ഡല്‍ഹി: സി.ബി.എസ്.സി സ്കൂളുകളില്‍ ഏഴു വര്‍ഷം മുമ്പ്‌ നിര്‍ത്തിവെച്ച മൂല്യനിര്‍ണയ സംവിധാനം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ ചെയര്‍പേഴ്സന്‍ ആര്‍.കെ. ചതുര്‍വേദി അറിയിച്ചു. പത്താം ക്ളാസിലെ ഇരട്ടപ്പരീക്ഷ സംവിധാനം ഒഴിവാക്കാനും നീക്കമുണ്ട്. പത്താം ക്ളാസില്‍ ബോര്‍ഡ് നടത്തുന്ന പരീക്ഷ, സ്കൂള്‍ സ്വന്തം നിലക്ക് നടത്തുന്ന പരീക്ഷ എന്നിവയില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ നിലവില്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. കൂടുതല്‍ പേരും സ്കൂള്‍ നടത്തുന്ന പരീക്ഷയാണ് തെരഞ്ഞെടുക്കുന്നത്.
മൂല്യനിര്‍ണയത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വീണ്ടും നടപ്പാക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേയുള്ള ആവര്‍ത്ത സ്വഭാവമുള്ള ഘടകങ്ങള്‍ ഒഴിവാക്കണമെന്നാണ് വിദ്യാര്‍ഥികളും അധ്യാപകരും ആവശ്യപ്പെടുന്നത്. തുടര്‍ മൂല്യനിര്‍ണയത്തെ പൊതുവെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ട്. മികച്ച ആശയമാണെങ്കിലും പ്രാവര്‍ത്തികമാക്കുന്നതില്‍ പരിമിതിയുണ്ടെന്ന അഭിപ്രായത്തെതുടര്‍ന്നാണ് സി.ബി.എസ്.ഇയില്‍ ഈ സംവിധാനം നേരത്തേ ഉപേക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *