KOYILANDY DIARY

The Perfect News Portal

യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം:  മാവേലി എക്സ്പ്രസില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിലായി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയില്‍വേ പൊലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം. എസി എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന യുവ നടിയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഷൊര്‍ണുരിനും തൃശൂരിനും ഇടയില്‍ വച്ചാണ് സംഭവം.

നടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍, റെയില്‍വേ പോലീസ് ഇയാളെ പിടികൂടി. നടിയുടെ പരാതിയില്‍ തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

Advertisements

ഇന്ത്യന്‍ ശിക്ഷാ നിയമം മുന്നൂറ്റി അന്‍പത്തിനാല് വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. സ്വര്‍ണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നില്‍ ഹാജരാക്കി. ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *