KOYILANDY DIARY.COM

The Perfect News Portal

മുംബൈയിലെ ആഢംബര ഹോട്ടലുകള്‍ പരിചയപ്പെടാം

ആഢംബര ഹോട്ടലുകള്‍ താമസിക്കുക എന്നത് അത്ര സാധാ‌രണ കാര്യമല്ല. എന്നിരുന്നാലും ഏതൊരു സാധാരണക്കാരനും ആഢംബര ഹോട്ടലുകളില്‍ ഒരു ദിവസം തങ്ങാനുള്ള ആഗ്രഹം ഉണ്ടാകും. എന്നിരുന്നാലും ആഢംബര ഹോട്ടലുകള്‍ ഒന്ന് പ‌രിചയപ്പെടുന്നത് നല്ലതല്ലെ, എപ്പോഴെങ്കിലും പോകാന്‍ അവസരം ലഭിച്ചാലോ.
ആഢംബരങ്ങളുടെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന മുംബൈയിലെ 8 ആഢംബര ഹോട്ടലുകള്‍ നമുക്ക് പരിചയപ്പെടാം.

ആഡംബരത്തോടൊപ്പം ചാരുതയും സുഖസൗകര്യം പരസ്പരം ലയിച്ച് നില്‍ക്കുന്ന അവിസ്മരണീയമായ സ്ഥലമാണ് മുംബൈയിലെ ലീ‌ല ഹോട്ടല്‍. മുംബൈയിലെ ഛ‌ത്രപതി ശിവജി അന്തര്‍ദേശീയ വിമാനത്താവളത്തിന് സമീപത്തയാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഹോട്ടല്‍ നില്‍ക്കുന്ന സ്ഥലത്തെ മനോഹരമായ പൂന്തോട്ടവും ശാന്തമായ അന്തരീക്ഷവും നിങ്ങള്‍ക്ക് മറക്കാനാവത്ത ഓര്‍മ്മകള്‍ നല്‍കും. ആഢംബര മുറികള്‍ക്കും സ്യൂട്ടുകള്‍ക്കും പുറമെ കോണ്‍ഫറന്‍സ് ഹാളും വെഡിംഗ് ഹാളുമൊക്കെ ഇവിടെയുണ്ട്.

ഇന്ത്യയി‌ലെ തന്നെ ഏറ്റവും പ്രശസ്തമായ ഹോട്ടല്‍ ആണ് മുംബൈയുടെ മുഖമായി നിലകൊള്ളുന്ന താജ്‌മഹല്‍ പാലസ്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്താറുള്ള സെലിബ്രിറ്റികളായ അതിഥികള്‍ തങ്ങാറുള്ള ഹോട്ടല്‍ ആണ് ഇ‌ത്. പല വിദേശ രാജ്യങ്ങളുടെ തലവന്മാരും ഇന്ത്യ സന്ദര്‍ശനവേളയില്‍ ഈ ഹോട്ടലില്‍ തങ്ങിയിട്ടുണ്ട്.

Advertisements

അറബിക്കടലിനെ മുഖം കാണിച്ച് മുംബൈയിലെ മറൈന്‍ ഡ്രൈവിന് സമീപത്തായി ഉയര്‍ന്ന് നില്‍ക്കുന്ന മുംബൈയില്‍ എത്തുന്ന ആഢംബര സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. താമസ സൗകര്യം മുത‌ല്‍ സ്പാ വരെ ഒരു സഞ്ചാരിക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്ത് നല്‍കുന്ന ഹോട്ടല്‍ ആണ് ഇത്.

മുംബൈയിലെ എലീറ്റ് ഹോട്ടലുകളില്‍ ഒന്നാണ് ഈ ഹോട്ടല്‍. ബിസിനസ് മീ‌റ്റിംഗുകള്‍ക്കും മറ്റും ആളുകള്‍ തെരഞ്ഞെടുക്കുന്ന ഹോട്ടലുകളില്‍ ഒന്നാണ് ഈ ഹോട്ടല്‍. നിശാ പാര്‍ട്ടികള്‍ക്കും മ‌റ്റും ഇവിടെ സൗകര്യമുണ്ട്.

മുംബൈയിലെ ഏറ്റവും മികച്ച ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഒന്നാണ് ഫോര്‍ സീസണ്‍സ് ഹോട്ടല്‍. സുന്ദരമായി രൂപകല്‍പ്പന ചെയ്ത അകത്തളങ്ങളും അറബിക്കടലിന് അഭിമുഖമായുള്ള കിടപ്പും ഈ ഹോട്ടലിന് പ്രത്യേക വശ്യത നല്‍കുന്നുണ്ട്.

മുംബൈയിലെ പ്രശസ്തമായ ഒരു പഞ്ച നക്ഷത്ര ഹോട്ടലാണ് ദി ലളിത്. കിറ്റി സു എന്ന പേരിലുള്ള നൈറ്റ് ക്ലബ്, സ്പാ, കോണ്‍ഫറെന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളൊക്കെ ഈ ഹോട്ടലില്‍ ഉണ്ട്.

മുംബൈയിലെ പ്രശസ്തമായ ബീച്ചായ ജൂഹു ബീച്ചിന് സ‌മീപത്തയാണ് ഈ ഹോട്ടെല്‍ സ്ഥിതി ചെയ്യുന്നത്. മുംബൈയിലെ സെലിബ്രിറ്റികളുടെ ഇഷ്ട സ്ഥലമാണ് ഈ ആഢംബര ഹോട്ട‌ല്‍.

മറാത്ത സാമ്രാജ്യത്ത കാലത്തെ സാംസ്കാ‌രിക പൈതൃകം ഓര്‍മ്മിക്കുന്ന ഒരു ഹോട്ടല്‍ ആണ് ഇത്. മറാത്ത സാമ്രാജ്യത്തിന്റെ മഹ‌‌ത്തായ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയി‌ലാണ് ഈ ഹോട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Share news
error: Content is protected !!