KOYILANDY DIARY

The Perfect News Portal

മാങ്കുളം ഉപതിരഞ്ഞെടുപ്പ് പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് തിരിച്ചു പിടിച്ചു

തൊടുപുഴ :  മാങ്കുളം പഞ്ചായത്തിലെ മൂന്നാം വാര്‍‍ഡായ അന്‍പതാം മൈലില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബിന്‍സി റോയി 48 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ആറു സീറ്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പു വിജയത്തോടെ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് തിരിച്ചു പിടിച്ചു.

ഇതേ വാര്‍ഡില്‍ നിന്നും വിജയിച്ച യുഡിഎഫിലെ ബിന്‍സി റോയി, പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളെ തുടര്‍ന്നു രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജിവച്ച ബിന്‍സി റോയി സി.പി.എം ചിഹ്നത്തിലാണ് ഇത്തവണ മത്സരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *