KOYILANDY DIARY

The Perfect News Portal

മലയാളിയുടെ വ്യാജപേരില്‍ രേഖ തയ്യാറാക്കി: മധ്യവയസ്കനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: മലയാളിയുടെ വ്യാജപേരില്‍ രേഖകള്‍ തയ്യാറാക്കിയ മധ്യവയസ്കനെ ഹൈദരാബാദിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് പട്ടാംചെരുവിലെ ലോഡ്ജില്‍ ഇയാളുടെ മൃതദേഹം കാണുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ ലോഡ്ജില്‍ നല്‍കിയ രേഖകള്‍ മലയാളിയുടേതാണെന്ന് കണ്ടെത്തി. പിന്നീട് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടി സി എസ് പ്രസാദുമായി പൊലീസ് ബന്ധപ്പെട്ടു. രേഖകളില്‍ കാണിച്ചിരിക്കുന്ന വിലാസം അന്വേഷിച്ചപ്പോള്‍ കോയമ്ബത്തൂരിലുള്ള മലയാളിയുടേതാണെന്ന് കണ്ടെത്തി.

കാര്‍ത്തികേയന്‍ എന്ന പേരിലാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. രേഖയായി പാന്‍കാര്‍ഡും നല്‍കി. വിലാസത്തിലുള്ള ഡോ.കാര്‍ത്തികേയന്‍ കോയമ്ബത്തൂരില്‍ ജീവിച്ചിരിപ്പുണ്ട്. ഇയാള്‍ക്കും മരിച്ചയാളെക്കുറിച്ച്‌ അറിവില്ല.

Advertisements

അതിനിടെ രാത്രിയോടെ മരിച്ച വ്യക്തിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തി മുംബൈയില്‍ നിന്നും ഫോണ്‍സന്ദേശം പൊലീസിന് ലഭിച്ചു. മൃതദേഹം തിരിച്ചറിയാന്‍ ഇവര്‍ ഹൈദരാബാദിലേക്ക് വരുമെന്നും അറിയിച്ചിട്ടുണ്ട്. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *