KOYILANDY DIARY

The Perfect News Portal

മദ്രസ അധ്യാപക സമഗ്ര പരിശീലനം സമാപിച്ചു

കൊയിലാണ്ടി: സംസ്ഥാന സർക്കാറിൻ്റെ ന്യൂനപക്ഷ സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന കേരളാ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച സമഗ്ര അധ്യാപക പരിശീലന ക്യാമ്പ്  സമാപിച്ചു. ക്ഷേമനിധി ബോർഡ് മെമ്പർ ഹാരിസ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. ബാഫഖി തങ്ങൾ സ്മാരക മദ്രസയിൽ നടന്ന ക്യാമ്പിൽ സി. പി. എ. സലാം മൗലവി അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോർഡ് സി. ഇ. ഒ. അബ്ദുൽ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി.

ചൈൽഡ് സൈക്കോളജി, മദ്രസാധ്യപനം പ്രശ്നങ്ങൾ, പ്രതിസന്ധികൾ എന്നീ വിഷയങ്ങളിൽ യഥാ ക്രമം ഷരീഫ് ചുഴലി, കുഞ്ഞുമുഹമ്മദ് സഖാഫി എന്നിവർ ക്ലാസെടുത്തു. അബ്ദുൽ ഖാദർ മദനി, പി ലിയാക്കത്തലി ദാരിമി, ബഷീർ ദാരിമി പന്തിപ്പൊയിൽ, അബ്ദുൽ കരീം നിസാമി, ഫൈറൂസ് കൊല്ലം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *