KOYILANDY DIARY

The Perfect News Portal

മദ്യവിൽപനശാലക്കെതിരെ പി.ടി.എ പ്രതിഷേധിച്ചു

കൊയിലാണ്ടി: മുത്താമ്പി റോഡിൽ റെയിൽവെ സ്റ്റേഷന് കിഴക്ക് ഭാഗത്ത് വിദേശമദ്യ വിൽപ്പനശാല തുറക്കാനുള്ള നീക്കത്തിൽ കൊയിലാണ്ടി ഗവ: ഗേൾസ് ഹെയർസെക്കണ്ടറി സ്കൂൾ പി.ടി.എ. പ്രതിഷേധിച്ചു. 2500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിലേക്കുള്ള പ്രധാന വഴിയാണിത്. മദ്യശാല വരുന്നതോടെ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുo.  തീരുമാനത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പി.ടി.എ.അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *