KOYILANDY DIARY

The Perfect News Portal

ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ലെന്ന പ്രചരണം ചില കേന്ദ്രങ്ങള്‍ അഴിച്ചുവിടുകയാണ്‌: എ. വിജയരാഘവന്‍

കോഴിക്കോട്: രാജ്യത്ത് ഇനി ആര്‍ക്കും ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ലെന്ന പ്രചരണം ചില കേന്ദ്രങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവന്‍. മോദിയേക്കാള്‍ വലിയ നേതാവായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയത് മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം കോഴിക്കോട് ടൗണ്‍ ഏരിയാ സമ്മേളനത്തിനോടനുബന്ധിച്ച്‌ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്ബത്തിക നയങ്ങളും ജനദ്രോഹനടപടികളും സി.പിഎം ജനങ്ങളിലേക്കെത്തിക്കും.
വീണ്ടും ഏരിയാസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ. ദാമോദരന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ബി.ജെ.പിയുടെ നീക്കത്തിനെ ചെറുത്തു തോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

എ. പ്രദീപ് കുമാര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസ്, ഡെപ്യൂട്ട് മേയര്‍ മീരാദര്‍ശക്, ജില്ലാ കമ്മിറ്റി അംഗം എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *