KOYILANDY DIARY

The Perfect News Portal

പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമവും ത്രിദിന മഹോത്സവവും സംഘടിപ്പിക്കുന്നു

നാദാപുരം: കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമവും സാംസ്കാരിക വകുപ്പിന്റെ ത്രിദിന മഹോത്സവവും സമാഗമം സമാദരം എന്ന പേരില്‍ 23,24,25 തീയതികളില്‍ സ്കൂളില്‍ നടക്കും. ഇന്നലെ സ്കൂളില്‍ നടന്ന പരിപാടിയുടെ അവലോകന യോഗം സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ മന്ത്രി എ.കെ.ബാലന്റെ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഇ.കെ.വിജയന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.

23ന് മഹോത്സവം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സന്‍ കെ.പി.എ.സി. ലളിത മുഖ്യാതിഥിയാവും.

24ന് രാവിലെ 10.30ന് നടക്കുന്ന ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണം സാഹിത്യകാരന്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. വൈശാഖന്‍ അദ്ധ്യക്ഷത വഹിക്കും. യു എ.ഖാദര്‍, ഡോ.ഖദീജ മുംതാസ്, യു.കെ. കുമാരന്‍, ഡോ. പ്രഭാകരന്‍ പഴശ്ശി എന്നിവര്‍ പ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. മുഖ്യാതിഥിയാവും. കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.ജി.പൗലോസ് മുഖ്യ പ്രഭാഷണഭം നടത്തും.

Advertisements

25ന് രാവിലെ 10.30 മണിക്ക് നടക്കുന്ന സമാഗമം പൂര്‍വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.വി.കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. എ.പ്രദീപ്കുമാര്‍ എം.എല്‍.എ. മുഖ്യാതിഥി ആയിരിക്കും. വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സമാദരം സമാപന സമ്മേളനം നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പാറശ്ശേരി വിശിഷ്ടാതിഥിയാവും.

അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.വി.കുഞ്ഞികൃഷ്ണന്‍, നിഷാ മനോജ്, കെ.എം.രഘുനാഥ്, സ്വാഗത സംഘം ചെയര്‍മാര്‍ വി.പി.കുഞ്ഞികൃഷ്ണന്‍, കണ്‍വീനര്‍ സൂപ്പി നരിക്കാട്ടേരി, പി.പി.ചാത്തു, പി.ടി.എ. പ്രസിഡന്‍റ് എ. ദിലീപ് കുമാര്‍, സജീവന്‍ മൊകേരി എന്നിവര്‍ പ്രസംഗിച്ചു. പയന്തോങ്ങില്‍ സ്വാഗതസംഘം ഓഫീസിന്‍റെ ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ നിര്‍വ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *