KOYILANDY DIARY

The Perfect News Portal

അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു

വടകര: പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സമഗ്ര വികസനത്തിനു വേണ്ടി നാട്ടുകാരും അദ്ധ്യാപകരും അടങ്ങുന്ന സംഘം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ സി.കെ. നാണു എം.എല്‍.എ. പ്രകാശനം ചെയ്തു. ഡി.ഇ.ഒ. സദാനന്ദന്‍ മാണിയോത്ത് ഏറ്റുവാങ്ങി. സമൂഹത്തിലെ വിവിധ മേഖലകളിലെ ആയിരം പേരുടെ നിര്‍ദേശങ്ങള്‍ ശേഖരിച്ച്‌ തയ്യാറാക്കിയതാണ് മാസ്റ്റര്‍ പ്ലാന്‍.

അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ലോക നിലവാരത്തിലെത്തിക്കുക, ലോകത്തിലെ ഏതു കുട്ടിക്കും ലഭിക്കുന്ന അറിവും കഴിവും വടകരയിലെ കുട്ടിക്കും ലഭിക്കുന്നുവെന്നുറപ്പു വരുത്തുക, ഓരോ കുട്ടിയുടെയും കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ അനുകൂലമായ സാഹചര്യം ഒരുക്കുക, കലാകായിക മേഖലകളില്‍ കുട്ടികളെ നാടിനപ്പുറത്തേക്കുയര്‍ത്തിക്കൊണ്ടുവരിക എന്നിവയായിരുന്നു ഈ പ്രവര്‍ത്തനത്തിന്റെ പ്രധാന ലക്ഷ്യം.

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനമായാണ് അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ നിര്‍മ്മാണം. നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വി. ഗോപാലന്‍, കൗണ്‍സലര്‍ റീന ജയരാജ്, പ്രിന്‍സിപ്പല്‍ പി. സലില്‍, സീനിയര്‍ അസിസ്റ്റന്റ് രമേഷ് ബാബു പി.ടി.എ. പ്രസിഡന്റ് സി. സുരേഷ്, എടയത്ത് ശ്രീധരന്‍, കടത്തനാട് ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും ഫെബ്രുവരി ഒന്നിന് മുമ്ബ് മാസ്റ്റര്‍ പ്ലാന്‍ നാടിനു സമര്‍പ്പിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ അതിനു രണ്ടു മാസം മുമ്ബു തന്നെ മാസ്റ്റര്‍ പ്ലാന്‍ പുറത്തിറക്കിയത് പ്രത്യേകം ശ്രദ്ധേയമായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *