KOYILANDY DIARY

The Perfect News Portal

ബസ് ഓടിക്കുന്നതിനിടയില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന വീഡിയോ പുറത്ത്

കോട്ടയം: ബസ് ഓടിക്കുന്നതിനിടയില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന വീഡിയോ പുറത്ത്. കോട്ടയം -കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ അലക്ഷ്യമായി വണ്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.

വണ്ടിയോടിക്കുന്നുണ്ടെങ്കിലും ഡ്രൈവറുടെ ശ്രദ്ധ മുഴുവനായും മൊബൈലിലാണെന്ന് ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്. കുമളി ഡിപ്പോയിലെ കെ.എല്‍ 15-7780 എന്ന നമ്പറിലുള്ള ബസിലാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *