KOYILANDY DIARY

The Perfect News Portal

ഫുള്‍ ഫെയറിംഗ് ബോഡിയുള്ള ബജാജ് പള്‍സര്‍ ആര്‍എസ് 200

വാഹന മോഡിഫിക്കേഷന്‍ എന്നത് യുവാക്കളുടെ ഇടയിലൊരു തരംഗമാണ്. മൊത്തത്തിലുള്ള ലുക്കൊന്നു മാറ്റി നാലാള്‍ക്കാരുടെ മുന്നിലൊന്നു വിലസാമെന്ന ഉദ്ദശത്തോടെ നടത്തുന്നവരാണ് മിക്കവരും.

എന്നാല്‍ ലുക്കിനൊപ്പം വാഹനത്തിന്റെ പെര്‍ഫോമന്‍സിനും പ്രാധാന്യം നല്‍കി നടത്താറുള്ള മോഡിഫിക്കേഷനുകള്‍ വളരെ വിരളമാണെങ്കിലും അത്തരത്തിലുള്ളൊരു ബൈക്ക് മോഡിഫിക്കേഷനാണിവിടെ പരിചയപ്പെടുത്തുന്നത്.

ഫുള്‍ ഫെയറിംഗ് ബോഡിയുള്ള ബജാജ് പള്‍സര്‍ ആര്‍എസ് 200 ആണിവിടെ പരിവര്‍ത്തനത്തിന് വിധേയമായിരിക്കുന്നത്.

Advertisements

എക്സോസ്റ്റ് സിസ്റ്റത്തില്‍ നടത്തിയിട്ടുള്ള പരിഷ്ക്കാരമാണ് വളരെ ശ്രദ്ധേയമായിട്ടുള്ളത്.

പതിവ് വണ്‍സൈഡ് എക്സോസ്റ്റില്‍ നിന്നുമാറി സീറ്റിന് ഇരുവശങ്ങളിലായി രണ്ട് എക്സോസ്റ്റുകളാണിതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മുംബൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മാര്‍ക്ക് പെര്‍ഫോമന്‍സ് റേസിംഗ് എക്സോസ്റ്റാണ് ഈ മോഡിഫിക്കേഷനു പിന്നില്‍.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലുമിനിയം എന്നിവയാല്‍ നിര്‍മിക്കപ്പെട്ടുള്ള സ്റ്റോക്ക് എക്സോസ്റ്റാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്.

എന്‍ജിനില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നാല്‍ പുതിയ എക്സോസ്റ്റ് സിസ്റ്റം വഴി ബൈക്കിന് എത്രത്തോളം മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാനാകുമെന്നതും അവ്യക്തമാണ്.

ഒരുപക്ഷെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലുമിനിയം മിക്സായതിനാല്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസമുണ്ടായേക്കാം.

മാര്‍ക്ക് പെര്‍ഫോമന്‍സ് റേസിംഗ് എക്സോസ്റ്റ് ബന്ധപ്പെടുകയാണെങ്കില്‍ ഇത്തരത്തിലൊരു പുത്തന്‍ എക്സോസ്റ്റ് സിസ്റ്റം നിങ്ങളുടെ ബൈക്കിനും ഘടിപ്പിക്കാവുന്നതാണ്.

മൊത്തത്തിലുള്ള എക്സോസ്റ്റ് സിസ്റ്റത്തിന് 10,000രൂപയാണ് ഈടാക്കുന്നത്. മാത്രമല്ല ഒരു വര്‍ഷത്തേക്കുള്ള വാരണ്ടിയും അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *