KOYILANDY DIARY

The Perfect News Portal

പ്ലാസ്റ്റിക്ക് മുക്ത ജലാശയങ്ങള്‍ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു

വടകര: കെട്ടിടനിര്‍മ്മാണം മാത്രമല്ല ഇതില്‍ ജീവിക്കുന്നവരുടെ ആരോഗ്യ പരിരക്ഷയും തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് തെളിയിക്കുകയാണ് ഓര്‍ക്കാട്ടേരി ഏരിയ ലെന്‍സ് ഫെഡ് അംഗങ്ങള്‍. മാഹി കനാലിലും പരിസരത്തുമായി കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്താണ് ഇവര്‍ പ്ലാസ്റ്റിക്ക് മുക്ത ജലാശയങ്ങള്‍ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.

എടച്ചേരി, ഏറാമല, പുറമേരി പഞ്ചായത്തുകളിലായി കിടക്കുന്ന രണ്ട് കിലോമീറ്ററിലേറെ ദൂരം കനാലും തീരങ്ങളും പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ലെന്‍സ്ഫെഡ് എഞ്ചിനിയേഴ്സ് ആന്റ് സൂപ്പര്‍വൈസേര്‍ഴ്സ് ഫെഡറേഷന്‍ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്.

 നിര്‍മ്മാണം പാതിവഴിയായിട്ടുളള കനാലില്‍ വെളളം നിറഞ്ഞു കിടക്കുകയാണ്. പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് ചാക്കില്‍ നിറച്ച കവറുകളും മറ്റുമടങ്ങിയ മാലിന്യമാണ് കനാലില്‍ നിറഞ്ഞിരുന്നത്. അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന കനാല്‍ മലിനമാകാതെ സംരക്ഷിക്കാന്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ പദ്ധതി വിപുലീകരിക്കുമന്ന് ഭാരവാഹികള്‍ പറഞ്ഞു. മനോജ് നേച്വറലിന്റെ നേതൃത്വത്തില്‍ സുരേഷ്ബാബു സി, മോഹനന്‍ എം, സുധീര്‍, രാഘവന്‍, സനീഷ്കുമാര്‍, അരുണ്‍, അബ്ദുളള, അനില്‍കുമാര്‍ കൂടാതെ രജീഷും സേവന പ്രവര്‍ത്തിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *