KOYILANDY DIARY

The Perfect News Portal

സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിസ്മയമൊരുക്കി ത്രീഡി തിയറ്റര്‍ പ്രവര്‍ത്തന സജ്ജമായി

കോഴിക്കോട്: മ്യൂസിയം മൃഗശാല വകുപ്പിന് കീഴില്‍ കോഴിക്കോട് ഈസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഗാലറി ആന്‍ഡ് കൃഷ്ണ മേനോന്‍ മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിസ്മയമൊരുക്കി ആധുനിക സംവിധാനങ്ങളോടെയുള്ള ത്രീഡി തിയറ്റര്‍ പ്രവര്‍ത്തന സജ്ജമായി.

തിയറ്ററിന്‍െറ ഉദ്ഘാടനം 24ന്  രണ്ടു മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും.എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബ്രോഷര്‍ പ്രകാശനം കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിക്കും.

എം.കെ. രാഘവന്‍ എം.പി മുഖ്യാതിഥിയാവും. 3.36 കോടി രൂപ ചെലവില്‍ കേരളാ സേ്റ്ററ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് എന്ന ഏജന്‍സിയാണ് മ്യൂസിയം മൃഗശാലാവകുപ്പിനുവേണ്ടി ത്രീഡി തിയേറ്റര്‍ നിര്‍മിച്ചത്.

Advertisements
 ഒരു വര്‍ഷം മുന്പാണ് നിര്‍മാണം ആരംഭിച്ചത്. ഒരേ സമയം 100 പേര്‍ക്ക് പ്രദര്‍ശനം ആസ്വദിക്കാവുന്ന രീതിയിലാണ് തിയറ്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. പരിസ്ഥിതി, വനം-വന്യജീവി, ചരിത്രം, പൈതൃകം എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അറിവും അവബോധവും സൃഷ്ടിക്കാനുതകുന്ന 25 മിനുട്ടു ദൈര്‍ഘ്യം വരുന്ന ത്രിമാന ഹ്രസ്വചിത്രങ്ങളായിരിക്കും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക.

സംസ്ഥാന സര്‍ക്കാറിന്‍റെ കീഴില്‍ മലബാറില്‍ ഇതുപോലൊരു സംരംഭം ആദ്യത്തേതാണ്.
മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് തിയേറ്ററിലേക്കുള്ള പ്രവേശന നിരക്ക്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പകല്‍ 11 മണിമുതല്‍ വൈകീട്ട് 4 മണിവരെ തിയേറ്ററിലേക്ക് പ്രവേശനമുണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *