KOYILANDY DIARY

The Perfect News Portal

പ്രശസ്ത സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണയുടെ ഭാര്യ അന്നപൂര്‍ണ അന്തരിച്ചു

ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണയുടെ ഭാര്യ അന്നപൂര്‍ണ (82) അന്തരിച്ചു. വ്യാഴാഴ്ച ചെന്നൈയിലെ കനകശ്രീ നഗറിലെ വസതിയില്‍ വെച്ചായായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാണ് മരണ കാരണം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംസ്‌കാരം. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് ബാലമുരളീകൃഷ്ണ അന്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *