KOYILANDY DIARY

The Perfect News Portal

പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് നിരക്കില്‍

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.43 രൂപയും ഡീസല്‍ വില 71.29 രൂപയുമായി. മറ്റു ജില്ലകളിലും പെട്രോള്‍, ഡീസല്‍ വില ഇതിനോടു സമാനമാണ്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 82.35 രൂപയായി. 2013 സെപ്റ്റംബര്‍ 13നുശേഷമുള്ള ഉയര്‍ന്ന നിരക്കാണിപ്പോഴുള്ളത്.

മാര്‍ച്ച്‌ 17 മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി കൂടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഡീസല്‍ വിലയില്‍ ശരാശരി രണ്ടര രൂപയും പെട്രോള്‍ വിലയില്‍ രണ്ടു രൂപയ്ക്കു മുകളിലുമാണു വര്‍ധന. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 മുതലാണ് ഇന്ധന വില ദിനംപ്രതി മാറാന്‍ തുടങ്ങിയത്. അന്ന് 68.26, 58.39 രൂപയായിരുന്ന ഇന്ധന വിലയാണ് ഇപ്പോള്‍ ഈ രീതിയില്‍ ഉയര്‍ന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *