KOYILANDY DIARY

The Perfect News Portal

പശുവളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി

താമരശ്ശേരി: താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ക്ഷീര വികസനവകുപ്പ് മുഖേന താമരശ്ശേരി ടൗണ്‍ ക്ഷീര സംഘം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പശുവളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി.

പദ്ധതിയുടെ ഭാഗമായി 29 കറവപ്പശുക്കളെ ഈറോടു നിന്ന് എത്തിച്ച് ഗുണഭോക്താക്കള്‍ക്ക് നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. മാമു അധ്യക്ഷത വഹിച്ചു. പൊതുവിഭാഗത്തില്‍ അമ്പത്തേഴും പട്ടികജാതി കുടുംബങ്ങളിലെ മുപ്പതും ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. പൊതു വിഭാഗക്കാര്‍ക്ക് പതിനയ്യായിരം രൂപയും പട്ടികജാതി വിഭാഗക്കാര്‍ക്ക് ഇരുപതിനായിരം രൂപയും ഗ്രാമപ്പഞ്ചായത്ത് സഹായധനം അനുവദിക്കും.

പദ്ധതി നടത്തിപ്പിനായുള്ള വായ്പ താമരശ്ശേരി സര്‍വീസ് സഹകരണബാങ്കാണ് ലഭ്യമാക്കിയത്. കറവപ്പശുക്കളെ ക്ഷീര സംഘത്തിന്റെ നേതൃത്വത്തില്‍ എത്തിക്കുകയായിരുന്നു. പി.എസ്. മുഹമ്മദലി, ഹാജറ കൊല്ലരുകണ്ടി, ജെസ്സി ശ്രീനിവാസന്‍, എ.പി. മുസ്തഫ, ബിന്ദു ആനന്ദ്, റസീന സിയാലി, ക്ഷീരസംഘം പ്രസിഡന്റ് വി. കുഞ്ഞിരാമന്‍, ക്ഷീരവികസന ഓഫീസര്‍ എന്‍. രമേശ്, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ റജിമോന്‍ ജോര്‍ജ്, സംഘം സെക്രട്ടറി റജീന ഉമ്മന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *