KOYILANDY DIARY.COM

The Perfect News Portal

കൊട്ടിയൂര്‍ പീഡനക്കേസില്‍ മൂന്നു പേര്‍ക്ക് കൂടി കോടതി ജാമ്യം അനുവദിച്ചു

പേരാവൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ മൂന്നു പേര്‍ക്ക് കൂടി കോടതി ജാമ്യം അനുവദിച്ചു. തലശ്ശേരി സെഷന്‍സ് കോടതിയാണ് കേസിലെ മൂന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ഹൈദരലി എന്നിവര്‍ക്ക് ജാമ്യം നല്‍കിയത്. കൂത്തുപറമ്പ്‌ ക്രിസ്തുരാജ ആസ്പത്രിയിലെ ഡോക്ടര്‍മാരാണ് മൂവരും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ്. രണ്ടാം പ്രതി തങ്കമ്മ, മറ്റു പ്രതികളായ ഫാദര്‍ തോമസ് ജോസഫ് തേരകം, സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ എന്നിവര്‍ക്ക് നേരത്തെ ജാമ്യം നല്‍കിയിരുന്നു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!