KOYILANDY DIARY

The Perfect News Portal

പന്തലായനിയിൽ സി. പി. ഐ. (എം) പ്രവർത്തകന്റെ പമ്പ് ഹൗസ് തീവെച്ച് നശിപ്പിച്ചു

കൊയിലാണ്ടി : സി. പി. ഐ. (എം) പന്തലായനി ഈസ്റ്റ് ബ്രാഞ്ച് പ്രവർത്തകൻ കൽക്കി ഭവനിൽ അജയ് (പൊന്നു) യുടെ പമ്പ് ഹൗസ്  ഇന്നലെ രാത്രി അഗ്നിക്കിരയാക്കി.അജയ്‌യുടെ അമ്മ ദാക്ഷായണിയുടെ പേരിൽ നാല് മാസംമുമ്പാണ് കൊയിലാണ്ടി കൃഷിഭവനിൽ നിന്ന് സബ്‌സിഡി ഇനത്തിൽ പമ്പ് ഹൗസ് അനുവദിച്ചു നിൽകിയത്. ഇയാളുടെ പറമ്പിൽ വലിയതോതിൽ ജനകീയ ജൈവ പച്ചക്കറി ഉൽപ്പാദിപ്പിച്ച് വിളവെടുപ്പിന് കാത്തു നിൽക്കുന്ന അവസരത്തിലാണ് പമ്പ് ഹൗസിനെതിരെ അക്രമം നടന്നത്. അക്രമത്തിന് പിന്നിൽ ആർ. എസ്. എസ്. പ്രവർത്തകരാണെന്ന് സി. പി. ഐ. എം. ആരോപിച്ചു. സംഭവത്തിൽ സി. പി. ഐ. എം. പന്തലായനി ഈസ്റ്റ്, സെന്റർ ബ്രാഞ്ചുകൾ പ്രതിഷേധിച്ചു. ഇന്ന് വൈകീട്ട് കൂമൻതോട് പരിസരത്ത് പ്രതിഷേധയോഗം ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.