KOYILANDY DIARY

The Perfect News Portal

നവകേരള മാര്‍ച്ച് കൊയിലാണ്ടി മണ്ഡലം ജാഥ സമാപിച്ചു

കൊയിലാണ്ടി> മതനിരപേക്ഷ-അഴിമതി മുക്ത കേരളം എന്ന മുദ്രാവാക്യവുമായി സി.പി.ഐ.എം പി.ബി പിണറായി വിജയന്‍ നയിക്കുന്ന  നവകേരള മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം 2ന് കാട്ടിലപ്പീടകയില്‍ ഉദ്ഘാടനം ചെയ്ത കൊയിലാണ്ടി മണ്ഡലം പ്രചരണ ജാഥ കോട്ടക്കലില്‍ സമാപിച്ചു. സമപാന സമ്മേളനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. പി.കെ പ്രേംനാഥ് സംസാരിച്ചു. ജാഥയുടെ ബുധനാഴ്ചത്തെ പര്യടനം തിക്കോടി ടൗണില്‍ നിന്നാരംഭിച്ച് പെരുമാള്‍പുറം, കീഴൂര്, നെല്ലേരി, മാണിക്കോത്ത്, എച്ചിലാട്ട് വയല്‍, അയനിക്കാട് പോസ്റ്റോഫിസ്, ഇരിങ്ങല്‍, കോട്ടക്കുന്ന്, മൂരാട് എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങള്‍ക്കു ശേഷമാണ് ജാഥ കുഞ്ഞാലിമരയ്ക്കാരുടെ നാടായ കോട്ടക്കലിലെ സമാപന കേന്ദ്രത്തിലെത്തിയത്. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ കെ. ദാസന്‍ എം.എല്‍.എ, ജാഥാ പൈലറ്റ് ടി. ചന്തു, ഡെപ്യൂട്ടി ലീഡര്‍ ടി.കെ ചന്ദ്രന്‍, ജഥാ മാനേജര്‍ പി. ബാബുരാജ്, യു.കെ.ഡി അടിയോടി, സി.കുഞ്ഞമ്മദ്, പി. നാരായണന്‍, കെ. ജീവാനന്തന്‍, സുരേഷ് ചങ്ങാടത്ത്, കെ.ഷിജു, പി.കെ ഭരതന്‍, കെ.ഗീതാനന്തന്‍, ടി.ഇ ബാബു എന്നിവര്‍ സംസാരിച്ചു.