KOYILANDY DIARY

The Perfect News Portal

നടി കോഴിക്കോട് ശാരദ അന്തരിച്ചു

നടി കോഴിക്കോട് ശാരദ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിൻ്റെ തുടക്കം.1979-ൽ അങ്കക്കുറി എന്ന സിനിമയിൽ നടൻ ജയൻ്റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് കോഴിക്കോട് ശാരദ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്.

1985-87 കാലങ്ങളിൽ ഐ വി ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടി സ്രാങ്ക് എന്നിവയുൾപ്പെടെ 90-ഓളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളോടൊപ്പം നിരവധി ചലച്ചിത്രങ്ങളിൽ അഭിനയ മികവ് പുലർത്തിയ ശാരദ പഴയ കാല സിനിമാ നടികളിൽ ഒരാളാണ്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ശാരദ സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *