KOYILANDY DIARY

The Perfect News Portal

ഏഴുവയസ്സുകാരിക്കും ഭിന്നശേഷിക്കാരിയായ ബന്ധുവിനും പീഡനം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

ബാലുശ്ശേരി: ഏഴുവയസ്സുകാരിക്കും ഭിന്നശേഷിക്കാരിയായ ബന്ധുവിനും പീഡനം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്. ഭിന്നശേഷിയുള്ള 52- കാരിയെയും, ഏഴു വയസ്സുള്ള പെൺകുട്ടിയെയും പീഡിപ്പിച്ച പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മൽ പൊയിൽ എളാങ്ങൽ മുഹമ്മദിനായി (46) പോലീസ് തിരച്ചിൽ തുടങ്ങി. ഇയാൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. ഭിന്നശേഷിക്കാരിയും സഹോദരൻ്റെ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിന് പോയതായിരുന്നു.

വീട്ടിലെത്തിയ പ്രതി ഏഴു വയസ്സുള്ള പെൺകുട്ടിയെ മടിയിലിരുത്തി പീഡിപ്പിച്ചതായി കുട്ടി പോലീസിന് മൊഴി നൽകി. വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയതായി പറയുന്നു. പെൺകുട്ടി പിതാവിൻ്റെ അമ്മയോട് പീഡനവിവരം പറയുകയായിരുന്നു. പീഡനശേഷം പ്രതി സ്കൂട്ടറിൽ രക്ഷപ്പെട്ടു. രഹസ്യമൊഴി നൽകുന്നതിനായി പെൺകുട്ടിയെയും ഭിന്നശേഷിക്കാരിയെയും താമരശ്ശേരി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *