KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 26 മുതൽ

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 26 മുതൽ ഒക്ടോബർ അഞ്ച് വരെ . 26-ന് രാവിലെ ഒമ്പതിന് വിയ്യൂർ വീക്ഷണം കലാവേദിയുടെ സംഗീതാരാധന.  വൈകിട്ട്‌ 6.30ന്‌ കൊറ്റൻ കുളങ്ങര നൂപുര നൃത്തവിദ്യാലയത്തിന്റെ നൃത്തസന്ധ്യ. 27-ന് രാവിലെ വടകര സപ്തസ്വരയുടെ ഭക്തി കീർത്തനങ്ങൾ, വൈകിട്ട്‌ പുത്തൂർ നൃത്തകലാ വിദ്യാലയത്തിന്റെ നൃത്താർച്ചന. 28ന് വൈകിട്ട് ബാലുശേരി മയൂഖ അക്കാദമി ഓഫ് ഡാൻസിന്റെ നൃത്താർച്ചന.

29-ന് രാവിലെ ഫ്രണ്ട്സ് വോയ്സ് പയ്യോളിയുടെ കരോക്കെ ഭക്തി ഗാനമേള. വൈകിട്ട്‌ യോജന ബൈജുവിന്റെ ഭരതനാട്യം, ആര്യകൃഷ്ണ മേലേടത്തിന്റെ സംഗീത ശില്പം, ഉള്ള്യേരി ആവണി തിരുവാതിര സംഘത്തിന്റെ തിരുവാതിരക്കളി. 

30-ന് രാവിലെ അർജുൻ ആചാരിയുടെ വീണക്കച്ചേരി, സി സുകുമാരന്റെ ആധ്യാത്മിക പ്രഭാഷണം, വൈകിട്ട്‌ കലാമണ്ഡലം സ്വപ്ന സജിത്തിന്റെ നൃത്തസന്ധ്യ, കൊല്ലം ശിവശക്തി കലാപഠന കേന്ദ്രത്തിന്റെ നൃത്താർച്ചന. ഒക്ടോബർ ഒന്നിന് ഷബീർദാസ് നേതൃത്വംനൽകുന്ന ഭക്തി ഗാനസുധ, പെരുവട്ടൂർ ഉജ്ജയനി കലാക്ഷേത്രം ആൻഡ്‌ ഫോക്‌ലോർ സെന്ററിന്റെ നൃത്താർച്ചന. രണ്ടിന് രാവിലെ ടി വിശ്വജിത്തിന്റെ സംഗീത കച്ചേരി, വൈകിട്ട്‌ പിഷാരികാവ് കലാക്ഷേത്രത്തിന്റെ നൃത്തശിൽപ്പം. 

1ന് രാവിലെ എ വി ശശികുമാറിന്റെ സംഗീതാർച്ചന, വൈകിട്ട്‌ ഗ്രന്ഥംവെപ്പ്‌‌, കൂത്താളി തിളക്കം നൃത്ത സംഗീത വിദ്യാലയത്തിന്റെ നൃത്താർച്ചന.

Advertisements

2ന് രാവിലെ 9 മണിക്ക് സംഗീത കച്ചേരി (അവതരണം, വിശ്വജിത്ത്. ടി), വൈകീട്ട് 6.30 ന് നൃത്തനൃത്ത്യങ്ങൾ (പിഷാരികാവ് കലാക്ഷേത്രം)

3ന് ദുർഗ്ഗാഷ്ടമി: കാലത്ത് 9 മണി ഓട്ടൻതുളളൽ, 9.30ന് സംഗീതാർച്ചന (അവതരണം: എ.വി ശശികുമാർ & പാർടി), വൈകീട്ട് ഗ്രന്ഥം വെപ്പ്, 6.30ന് നൃത്താർച്ചന (അവതരണം, തിളക്കം നൃത്ത സംഗീത വിദ്യാലയം കൂത്താളി).

4ന് മഹാ നവമി ദിനത്തിൽ രാവിലെ തിരുവങ്ങൂർ പാർഥസാരഥി ഭജൻ മണ്ഡലിയുടെ ഭക്തി ഗാനാമൃതം, വൈകിട്ട്‌ കൊയിലാണ്ടി എയ്ഞ്ചൽ കലാകേന്ദ്രത്തിന്റെ നൃത്ത സന്ധ്യ. അഞ്ചിന് വിജയദശമി. 

രാവിലെ കോഴിക്കോട് അമൃത് നാഥിന്റെ നാഗസ്വര കച്ചേരി, ഗ്രന്ഥമെടുപ്പ്, അരിയിലെഴുത്ത്,  സംഗീത കച്ചേരി എന്നിവയുണ്ടാകും.