KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഓഫീസിൽ ദേശീയ പതാക ഉയർത്തി

കൊയിലാണ്ടി: നഗരസഭ ഓഫീസിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക പരിപാടിയുടെ ഭാഗമായും, അമൃത് മഹോത്സവത്തിന്റെ ഭാഗമായും എല്ലാ മേഖലയിലും മൂവർണ്ണക്കൊടി ഉയർന്നു. ഇതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ ഓഫീസ് അങ്കണത്തിൽ നഗരസഭ ചെയർപേഴ്‌സൺ കെ. പി സുധയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തുകയും ധീര ദേശാഭിമാനി കെ കേളപ്പന്റെ ശില്പത്തിൽ പുഷ്പഹാരം ചാർത്തുകയും ചെയ്തു.

വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ. കെ അജിത്ത്, കെ. ഷിജു, കൗൺസിലറും ഡി പി സി അംഗവുമായ വി. പി ഇബ്രാഹിംകുട്ടി, കൗൺസിലർമാരായ ഷീന, അസീസ്, ലളിത, റഹ്മത്ത്, ഹെൽത്ത് ഇൻസ്പെക്ടർ കെ പി രമേശൻ, നഗരസഭ ഉദ്യോഗസ്ഥർ, കണ്ടിജന്റ് ജീവനക്കാർ മുതലായവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *