KOYILANDY DIARY

The Perfect News Portal

ധാർമിക്കിന് സഹായവുമായി യൂത്ത് കോൺഗ്രസ്

കൊയിലാണ്ടി: ധാർമിക്കിന് സഹായവുമായി യൂത്ത് കോൺഗ്രസ്. ആഗസ്റ്റ് 09 യൂത്ത് കോൺഗ്രസ് ദിനത്തിൽ ലുക്കീമിയ ബാധിച്ച് രണ്ടര വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന നാലര വയസുകാരൻ ധാർമിക്കിന് സി. എം. സി വെല്ലൂരിൽ വെച്ച് 60 ലക്ഷം രൂപ ചെലവ് വരുന്ന മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവിലേക്കായി യൂത്ത് കോൺഗ്രസ് മുത്താമ്പി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘പച്ചയായ സ്നേഹം പച്ചക്കറി വിറ്റ്’ എന്ന മുദ്രാവാക്യമുയർത്തി ആയിരത്തോളം പച്ചക്കറി കിറ്റുകൾ വിറ്റ് തുക സമാഹരിച്ചു.

ജവഹർ ബാൽ മഞ്ച് കൊയിലാണ്ടി ബ്ലോക്ക് ചെയർമാൻ റാഷിദ് മുത്താമ്പി പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നിഹാൽ അധ്യക്ഷത വഹിച്ചു. നീരജ് നിരാല, നിതിൻ നടേരി, നജീബ് ഉറവങ്കര, ജിത്തു കണിയാണ്ടി, ബാലൻ കിടാവ്, ശ്രീധരൻ നായർ, പുഷ്‌പശ്രീ, രാജൻ പൊന്നിയത്ത്, എ.കെ ജാസിം , പ്രിത്വിരാജ്. എം, ആദിൽ എം.കെ, അക്ഷയ് പുതിയോട്ടിൽ, ആഷിഖ് എം, മുബഷിർ വി.കെ എന്നിവർ നേത്രത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *