KOYILANDY DIARY

The Perfect News Portal

എൻ.വൈ.സി കൊയിലാണ്ടിയിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: എൻ.വൈ.സി കൊയിലാണ്ടിയിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാതിരിക്കുകയും, സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുക്കാനും ശ്രമിച്ചവർ ഇപ്പോൾ സ്വാതന്ത്ര്യ സമര ചരിത്രത്തെ വളച്ചൊടിച്ച് തങ്ങളാണ് സ്വാതന്ത്ര്യ സമരത്തിന്റെ അവകാശികളെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള മോഡി സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി പറഞ്ഞു.

തൊഴിലിനായി പടപൊരുതുകനവോത്ഥാന മൂല്യങ്ങളുടെ കാവലാളാവുക എന്ന മുദ്രാവാഖ്യവുമായി നാഷണലിസ്റ്റ് യുത്ത് കോൺഗ്രസ്സ് [ എൻ.വൈ.സി ] നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ദിനമായ ക്വിറ്റ് ഇന്ത്യ ദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് തലത്തിലും സംഘടിപ്പിച്ച  യൂത്ത്  മീറ്റ് ന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപമുള്ള ഗാന്ധി പ്രതിമക്ക് സമീപം നടന്ന യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധഹം.

അരുൺ കുമാർ പി.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. സത്യചന്ദ്രൻ, സി. രമേശൻ, പി.വി. സജിത്ത്, ചേനോത്ത് ഭാസ്ക്കരൻ, പി കെ ബാലകൃഷ്ണ കിടാവ്, ഇ.എസ്. രാജൻ, പി.എം.ബി. അനുപമ, ഉൻമേഷ് നരിക്കോട്, പി എം സുമേഷ്, കെ പി പ്രകാശൻ, കിരൺ കുമാർ .സി .ആർ, ജിസിൻ .കെ. പി , അവിണേരി ശങ്കരൻ, കെ .കെ നാരായണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് മീറ്റിന് മുൻപായി നേതാക്കളും പ്രവർത്തകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *