KOYILANDY DIARY

The Perfect News Portal

തൊഴിലുറപ്പ് ജോലിക്കിടെ സ്റ്റീല്‍ ബോംബ് കണ്ടെത്തി

നാദാപുരം: തൊഴിലുറപ്പ് ജോലിക്കിടെ ഈയ്യങ്കോട് സ്റ്റീല്‍ ബോംബ് കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലര മണിയോടെയാണ് ഈയ്യങ്കോട്ടെ സ്വകാര്യ വ്യക്തിയുടെ പൂവുള്ളതില്‍ പറമ്പില്‍ തൊഴിലുറപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. പറമ്പിലെ കാട് വെട്ടുന്നതിനിടയില്‍ മണ്‍ തിട്ടയിലെ പൊത്തിനുള്ളില്‍ സൂക്ഷിച്ച നിലയിലാണ് ബോംബ് കണ്ടത്.

തുടര്‍ന്ന് പൊലീല്‍ വിവരം അറിയിക്കുകയും നാദാപുരം കണ്‍ട്രോള്‍ റൂം പൊലീസും ബോംബ് സ്‌ക്വാഡും സ്ഥത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കണ്ടെടുത്ത സ്റ്റീല്‍ ബോംബ് ചേലക്കാട് കരിങ്കല്‍ ക്വാറിയില്‍ എത്തിച്ച്‌ നിര്‍വ്വീര്യമാക്കി.

Leave a Reply

Your email address will not be published. Required fields are marked *