KOYILANDY DIARY

The Perfect News Portal

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി മുൻസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡണ്ട് വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇരു മുന്നണികളെയും പിന്നിലാക്കി വൻ നേട്ടം കൊയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വി.കെ ഷാജി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ വി.കെ ജയൻ, സംസ്ഥാന കമ്മിറ്റി അംഗം വായനാരി വിനോദ്, കെ. രജനീഷ് ബാബു, എസ്.ആർ.ജയ്കിഷ് മാസ്റ്റർ, കെ. വി സുരേഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, സി. നിഷ, കെ.പി.ദാമോധരൻ, ഗലേഷ് കൊല്ലം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *