KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ ശ്രീ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ നിർമ്മാണം

കൊയിലാണ്ടി: തിരുവങ്ങൂർ ശ്രീ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ നിർമ്മാണം ശിലാന്യാസം നടന്നു. കെ. അശോകൻ ഐ.ആർ.എസ് ശിലാന്യാസ ചടങ്ങ് നിർവ്വഹിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ വിജയൻ കണ്ണഞ്ചേരി അദ്ധ്യക്ഷതവഹിച്ചു. ക്ഷേത്രം മേൽശാന്തി കിരൺ നമ്പൂതിര ഭൂമി പൂജ നടത്തി. വാദ്യ കലാകാരനും സംസ്ഥാനം ഫോക്ലോർ അവാർഡ് ജേതാവുമായ എ.പി. ശ്രീധരനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. കാഷ് അവാർഡും കൈമാറി. കമ്മിറ്റി പ്രസിഡണ്ട് കെ.വി. വിജയരാജൻ നായർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *