KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം: യുവതി നഗനയായി ഓടി

ഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി സഹായം തേടി നഗ്നയായി ഓടി. ഞായറാഴ്ച രാവിലെ കിഴക്കന്‍ ഡല്‍ഹിയിലായിരുന്നു സംഭവം. 26 കാരിയായ നേപ്പാളി യുവതിയെയാണ് അഞ്ചംഗ സംഘം അപ്പാര്‍ട്ട്മെന്റില്‍ വെച്ച്‌ പീഡിപ്പിച്ചത്. പീഡനത്തിനിടെ യുവതി അപ്പാര്‍ട്ട്മെന്റിന്റെ മുകളില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട യുവതി നഗ്നയായി സഹായത്തിനായി തെരുവിലൂടെ നടന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. യുവതി സഹായത്തിനായി സമീപിച്ചിട്ടും പലരും സഹായിച്ചില്ലെന്ന് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പോലീസ് പറഞ്ഞു. അവസാനം ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതിക്ക് സഹായം നല്‍കിയത്.

 പിന്നീട് പോലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്ന ചാടിയപ്പോള്‍ കാലിന് ചെറിയ പരിക്കേറ്റിട്ടുണ്ടുന്നും പോലീസ് അറിയിച്ചു.

ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന നവീന്‍ കുമാര്‍, പ്രതീക് കുമാര്‍, വികാസ് മെഹ്റ, സര്‍വ്ജീത്, ലക്ഷ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!