KOYILANDY DIARY

The Perfect News Portal

ജീവന് വേണ്ടി പിടഞ്ഞയാളെ കണ്ടില്ലെന്ന് നടിച്ച്‌ കൊച്ചിയിലെ ജനക്കൂട്ടം

കൊച്ചി: കെട്ടിടത്തില്‍ നിന്ന് വീണ് നടുറോഡില്‍ ജീവന് വേണ്ടി പിടഞ്ഞയാളെ കണ്ടില്ലെന്ന് നടിച്ച്‌ കൊച്ചിയിലെ ജനക്കൂട്ടം. എറണാകുളം പത്മ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

തൃശൂര്‍ ഡിവൈന്‍നഗര്‍ സ്വദേശി സജിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തല കറങ്ങി റോഡിലേക്ക് വീണത്. നിര്‍ത്തിയിട്ട ഒരു സ്കൂട്ടറിന് മുകളില്‍ തട്ടി ഫു്ടപാത്തിലേക്കാണ് സജി വീണത്.

എന്നാല്‍, വീണത് കണ്ടെങ്കിലും ഇയാളെ ആശുത്രിയില്‍ കൊണ്ടുപോകാനോ, ഒന്നു തിരിഞ്ഞുനോക്കാനോ സ്ഥലത്ത് കൂടി നിന്നവര്‍ തയ്യാറായില്ല. ചിലര്‍ നോക്കിയ ശേഷം കടന്നുപോയി. മറ്റു ചിലര്‍ കണ്ടില്ലെന്ന് നടിച്ചു.

Advertisements

ഇതിനിടെ എത്തിയ ഒരു വീട്ടമ്മയാണ് സംഭവത്തില്‍ ഇടപെട്ടത്. അവര്‍ സജിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പലരോടും അഭ്യര്‍ത്ഥിച്ചു. ആരും തയ്യാറായില്ല.

ഒടുവില്‍ ഒരു ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി സജിയെ കയറ്റി. എന്നാല്‍ സജിയെ വീണ്ടും റോഡില്‍ തന്നെ കിടത്തി, ഓട്ടോക്കാരന്‍ കടന്നുപോയി. ശേഷം ആ വീട്ടമ്മ തന്നെ ഒരു കാര്‍ തടഞ്ഞു നിര്‍ത്തി സജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സജിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *