KOYILANDY DIARY

The Perfect News Portal

ജാപ്പനീസ് എഴുത്തുകാരുന്‍ ഹറുകി മുറകാമിയുടെ വായനരീതിയെ ചൊല്ലി വിവാദം

ജാപ്പനീസ് എഴുത്തുകാരുന്‍ ഹറുകി മുറകാമിയുടെ വായനരീതിയെ ചൊല്ലി ജപ്പാനില്‍ വിവാദം. സ്വകാര്യകാരങ്ങള്‍ പുറത്തുവിടാത്ത മുറകാമിയുടെ ഹൈസ്‌കൂള്‍ കാലത്തെ ലൈബ്രറി കാര്‍ഡിന്‌റെ ചിത്രം ഒരു പത്രം പ്രസദ്ധീകരിച്ചതാണ് വിവാദമായിരിക്കുന്നത്. ഫ്രഞ്ച് എഴുത്തുകാരന്‍ ജോസഫ് കെസ്സലിന്റെ നിരവധി പുസ്തകങ്ങള്‍ മുറകാമി വായിക്കാനായെടുത്തതായി അരനൂറ്റാണ്ട് പഴക്കമുള്ള കാര്‍ഡിലൂടെ വ്യക്തമായി. എന്നാല്‍ ഇത് സൗകാര്യത സൂക്ഷിക്കുന്ന ഇഷ്ടപ്പെടുന്ന എഴുത്തുകാരന്റെ വ്യക്തിജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ജാപ്പനീസ് ലൈബ്രറി അസോസിയേഷന്‍ ആരോപിച്ചു. എന്നാല്‍ പതിറ്റാണ്ടുകള്‍ മുമ്പ് മുറകാമി വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പൊതുജന താല്‍പ്പര്യമുള്ള വിഷയമായതിനാലാണ് താന്‍ കൊടുത്തതെന്ന് വാര്‍ത്ത കൊടുത്ത കോബ് ഷിംബുന്‍ പറഞ്ഞു.