KOYILANDY DIARY

The Perfect News Portal

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭൂചലനം

ദില്ലി: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭൂചലനം. ദില്ലിയിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് പശ്ചാത്തലത്തില്‍ ദില്ലിയില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു.

ശ്രീനഗറില്‍ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ഓഫീസുകളില്‍ നിന്നും വീടുകളില്‍ നിന്നും ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങി. നോയിഡ, ഗാസിയാബാദ്, ഗുഡ്ഗാവ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ഭൂകമ്ബത്തിന്‍റെ അനുരണമാണ് ഇന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കാബൂളില്‍ ഉണ്ടായത്. പാക്കിസ്ഥാനിലും ഭൂചലനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *