KOYILANDY DIARY.COM

The Perfect News Portal

ജമ്മുവില്‍ വീടിന് തീപിടിച്ച്‌ നാല് പേര്‍ വെന്തു മരിച്ചു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ദോഡ ജില്ലയില്‍ വീടിനു തീപിടിച്ച്‌ പിഞ്ചുകുഞ്ഞ് ഉള്‍പ്പടെ നാല് പേര്‍ വെന്തു മരിച്ചു. ദോഡയിലെ ബാഗ്വാ ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ഗൃഹനാഥന്‍ അബ്ദുല്‍ റഷീദ്, ഫത്താ ബീഗം, മുബീന ബീഗം, ആറുമാസം പ്രായമായ പെണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്. വീട് പൂര്‍ണമായും കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.

Share news
error: Content is protected !!