KOYILANDY DIARY

The Perfect News Portal

ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മധ്യവയസ്കന്‍ മരിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജാശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മധ്യവയസ്കന്‍ മരിച്ചു. രാവിലെ ഒന്‍പതരയോടെ മെഡിക്കല്‍ കോളജിലെ പഴയ അത്യാഹിത വിഭാഗത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്നാണ് മധ്യവയസ്കന്‍ താഴേക്ക് ചാടിയത്. ഉദ്ദേശം അന്‍പത് വയസ് പ്രായം തോന്നിക്കുന്ന ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചെങ്കിലും തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു.ആശുപത്രിയിലെ ഏതെങ്കിലും വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണോയെന്ന് ആശുപത്രി അധികൃതര്‍ പരിശോധിക്കുകയാണ്. മെഡിക്കല്‍ കോളജ് പോലീസ് മേല്‍ നടപടി സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.