ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു
മേപ്പയ്യൂർ: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡൻ്റ് പി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, കെ. ശ്രീധരൻ, കെ.പി. രാമചന്ദ്രൻ, പറമ്പാട്ട് സുധാകരൻ, എം.കെ. കുഞ്ഞമ്മദ്, എസ്.ബി. നിഷിത് മുഹമ്മദ്, വിജീഷ് ചോതയോത്ത്,എൻ. പി അചാഷ്, ബി. അശ്വിൻ എന്നിവർ സംസാരിച്ചു.