KOYILANDY DIARY

The Perfect News Portal

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണോയെന്ന് അടൂര്‍ പ്രകാശിന്റെ വലംകൈയായ റോബിന്‍ പീറ്ററോട് സ്ഥാനാര്‍ത്ഥി മോഹന്‍രാജ്; ഗ്രൂപ്പുകളില്‍ ‘പൊട്ടിത്തെറിച്ച്‌ മോഹന്‍രാജ്, പൊട്ടിക്കരഞ്ഞ് റോബിന്‍’ സന്ദേശങ്ങള്‍

പത്തനംതിട്ട: പ്രമാടം പഞ്ചായത്തിലെ പൂങ്കാവ് ഭാഗത്ത് വെച്ചായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജ് റോബിന്‍ പീറ്ററോട് ക്ഷുഭിതനായി സംസാരിച്ചത്. അവസാനത്തെ മൂന്ന് സ്വീകരണ കേന്ദ്രങ്ങളിലും തണുത്ത സ്വീകരണമായിരുന്നു മോഹന്‍രാജിന് ലഭിച്ചത്. ഇതോടെയാണ് പ്രമാടം പഞ്ചായത്ത് പ്രസിഡന്റും അടൂര്‍ പ്രകാശിന്റെ അടുപ്പക്കാരനുമായ റോബിനോട് മോഹന്‍രാജ് ക്ഷുഭിതനായത്. നിങ്ങള്‍ എന്നെ പണിയുകയാണോ എന്ന് റോബിനോട് മോഹന്‍രാജ് ചോദിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചാണ്.

സ്ഥാനാര്‍ത്ഥി പരസ്യമായി ദേഷ്യപ്പെട്ടതില്‍ മനംനൊന്ത് റോബിന്‍ പീറ്റര്‍, ഞാന്‍ ഇനി ഒന്നിനും ഇല്ലെന്ന് അവിടെ കൂടി നിന്ന ആളുകളോട് പറഞ്ഞ ശേഷം മടങ്ങി. റോബിന്‍ പീറ്റര്‍ക്കൊപ്പം ബൂത്തിന്റെ ചുമതലക്കരനായ ജയവര്‍മ്മയോടും മോഹന്‍രാജ് ദേഷ്യപ്പെട്ട് സംസാരിച്ചു.

മോഹന്‍ രാജിനെതിരെ റോബിന്‍ പരാതിയുമായി മണ്ഡലത്തിന്റെ ചുമതലയുള്ള കെപിസിസി നേതാവിനെ ബന്ധപ്പെട്ടു. താന്‍ ഇനി പ്രവര്‍ത്തിക്കുന്നില്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ അപകടം മണത്ത കോണ്‍ഗ്രസ് നേത്യത്വം മോഹന്‍രാജിനോട് റോബിനെ വിളിച്ച്‌ ക്ഷമ പറയാന്‍ ആവശ്യപ്പെട്ടു. അപ്പോഴത്തെ വികാരത്തില്‍ പറഞ്ഞതാണെന്ന് മോഹന്‍രാജ് പറഞ്ഞതോടെയാണ് വിഷയം ഒത്തുതീര്‍പ്പായി. എന്നാല്‍ റോബിന്‍ അനുയായികള്‍ ഇത് വൈകാരികമായിട്ടാണ് എടുത്തിരിക്കുന്നത്.

Advertisements

പൊട്ടിത്തെറിച്ച്‌ മോഹന്‍രാജ്, പൊട്ടിക്കരഞ്ഞ് റോബിന്‍ പീറ്റര്‍ എന്ന പേരില്‍ ചില സന്ദേശങ്ങള്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ തന്നെ ഗുരുതരമായി ബാധിക്കുമെന്ന് ചുമതലക്കരനായ നേതാവ് റിപ്പോര്‍ട്ട് നല്‍കിയതോടെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ മറ്റ് മണ്ഡങ്ങളില്‍ മുന്‍ നിശ്ചയിച്ച പരിപാടി റദ്ദാക്കി ഇന്ന് കോന്നിയില്‍ എത്തി.

മോഹന്‍ രാജ് റോബിനെ പരസ്യമായി വഴക്ക് പറഞ്ഞ പൂങ്കാവ് ജംഗ്ഷനില്‍ നിന്നാണ് കോണ്‍ഗ്രസ് ഇന്ന് റോഡ് ഷോ നടത്തുന്നതെതും ശ്രദ്ധേയമാണ്. ഒക്ടോബര്‍ 14ന് രാത്രി നടന്ന സംഭവത്തെ പറ്റി വിവരം ആരാഞ്ഞ കൈരളി ന്യൂസ് ലേഖകനോട് ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ കുത്തി വലുത്താക്കരുതെന്നും തെരഞ്ഞെടുപ്പിനിടെ ഏത് പാര്‍ട്ടിയിലും ഇതൊക്കെ സംഭവിക്കുന്നതുമാണെനായിരുന്ന ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *