KOYILANDY DIARY

The Perfect News Portal

കൊ​ടി​യ​ത്തൂരിൽ യുവാവിന് വെട്ടേറ്റു

കൊ​ടി​യ​ത്തൂ​ര്‍: കു​ള​ങ്ങ​ര​യി​ല്‍ യുവാവിന് വെ​ട്ടേ​റ്റു. കൊ​ടി​യ​ത്തൂ​ര്‍ സ്വ​ദേ​ശി പി.​പി. സി​യാ​ഉ​ല്‍ ഹ​ഖി​നാ​ണ് വെ​ട്ടേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ട​ത്താ​യി സ്വ​ദേ​ശി ശി​ഹാ​ബു​ദ്ദീ​ന്‍ പി​ടി​യി​ലാ​യി. കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം സ്വ​ന്തം കാ​റി​ല്‍ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ പൊ​ലീ​സ്​ അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സി​യാ​ഉ​ള്‍ ഹ​ഖും പ്ര​തി ശി​ഹാ​ബു​ദ്ദീ​നും ത​മ്മി​ല്‍ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ്​ അ​ക്ര​മ​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന. ഗു​രു​ത​ര പ​രി​ക്കേ​റ്റ സി​യാ​ഉ​ള്‍ ഹ​ഖി​നെ ആ​ദ്യം ഓ​മ​ശ്ശേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *