KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് ശ്രദ്ധേയമായി

കൊയിലാണ്ടി: കരിമ്പാപ്പൊയിലിലെ ഭഗവതിയുടെ തിരുമുമ്പിൽ കരിവീരൻമാർക്കുളള
ആനയൂട്ട് ശ്രദ്ധേയമായി. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായാണ് ആനയൂട്ട് സംഘടിപ്പിച്ചത്.

മലബാറിലെ ക്ഷേത്രോത്സവത്തിലാദ്യമായാണ് ഇത്തരത്തിൽ ആനയൂട്ട് സംഘടിപ്പിക്കുന്നത്. ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷമാണ് ചടങ്ങ് നടത്തിയത്. സർവ്വശ്രേഷ്ം വിരാണിനി കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത്, കരുവഞ്ചാൽ ഗണേശൻ, പട്ടാമ്പി ലിബർട്ടി ഉണ്ണികുട്ടൻ തുടങ്ങിയ ആനകളാണ് ആനയൂട്ടിനായി എത്തിയത്.

ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷം കൊയിലാണ്ടിയിലെ സാമൂഹ്യ പ്രവർത്തകനായ ബാലൻ അമ്പാടി കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്തിന് ഗണപതി ഹോമത്തിന്റെ പ്രസാദം നൽകിയ ശേഷം ആദ്യ ചോറുരുള നൽകി ഉൽഘാടനം ചെയ്തു. ബാലൻ അമ്പാടിയെ വാദ്യ കമ്മിറ്റി ചെയർമാൻ ടി.ടി.ഷാജി പൊന്നാടയണിയിച്ച്‌ ആദരിച്ചു.

Advertisements

സാമൂഹ്യ സാംസ്കാരിക കേന്ദ്രമായ ശ്രദ്ധ ഡയറക്ടർ എൻ.വി. ബാലകൃഷ്ണണൻ, ഗിരീഷ് പ്രൊക്രാത്ത്, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി.പി. ബാലൻ, വി.മുരളി കൃഷ്ണൻ, പി.കെ. ശ്രീധരൻ, പി.പി. സുധീർ, എ.വി. അഭിലാഷ്, കെ.കെ. വിനോദ്, വിനോദ് നന്ദനം, വി. ആനന്ദകൃഷ്ണൻ, ടി.ടി. ഷാജി, ഇ.കെ. വിജീഷ്, ഇ.കെ. ദിനേശൻ എന്നിവർ നേതൃത്വം നൽകി. ആനയൂട്ട് കാണാനായി നൂറ്കണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *