KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GVHSS ൽ സ്വാതന്ത്രദിനാഘോഷം

കൊയിലാണ്ടി: GVHSS ൽ സ്വാതന്ത്ര ദിനത്തിൻ്റെ അമൃത വർഷം ആഘോഷിച്ചു. പ്രിൻസിപ്പാൾ പി. വത്സല പതാക ഉയർത്തി. ചടങ്ങിൽ വിമുക്തഭടൻമാരായ ഡോ.കെ. ഗോപിനാഥ്, പി.കെ. ബാലകൃഷ്ണൻ, വി.മോഹനൻ തുടങ്ങിയവരെ പൊന്നാടയണിച്ച് ആദരിച്ചു.

പ്രധാനാധ്യാപിക.എം.പി.നിഷ, ബിജേഷ് ഉപ്പാലക്കൽ, കെ.പ്രദീപ്, വി. സുചീന്ദ്രൻ, സംസാരിച്ചു. അദ്ധ്യാപികമാരുടെ ദേശഭക്തി ഗാനവും ചടങ്ങിന് മാറ്റുകൂട്ടി. വി.എച്ച്.എസ്.സി. വിദ്യാർത്ഥിനി നന്ദന ജി.രാജ് വയലിനിൽ വായിച്ച് ദേശീയ ഗാനത്തോടെ ചടങ്ങുകൾ അവസാനിച്ചു. സ്വാതന്ത്രദിന റാലിയും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *