KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മെഡിക്കൽസിൽ മിന്നലാക്രമണം: തടയാൻ ശ്രമിച്ച എസ്.ഐ.ക്കും ജീവനക്കാർക്കും പരിക്ക്

കൊയിലാണ്ടി > കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിലെ അനക്ക്‌സ് ബിൽഡിംഗ്ിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി മെഡിക്കൽസിൽ മിന്നലാക്രമണം. ഇന്ന് വൈകീട്ട് 6 മണികഴിഞ്ഞപ്പോവാണ് സംഭവം. അജ്ഞാതരായ അഞ്ചോളം വരുന്ന യുവാക്കളാണ് അക്രമം നടത്തിയത് സംഭവം നടക്കുന്നത്കണ്ട് തടയാൻ ശ്രമിച്ച കൊയിലാണ്ടി എസ്. ഐ. സുരേഷ് ബാബുവിനും സി.പി.ഒ. മാരായ ദിലീഫ്, മധുസൂദനൻ എന്നിവർക്കും, എം. വി. രവി, അനിത, രഞ്ചിത്ത് എന്നീ ജീവനക്കാർക്കും അക്രമത്തിൽ പരിക്കേറ്റു. എല്ലാവരെയും കൊയിലാണ്ടി താലൂക്കാശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്താണ് അക്രമകാരണമെന്ന് അറിയില്ല. അക്രമികൾ സി. സി. ടി. വി. ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.

സംഭവത്തിൽ കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പോലീസിനോടാവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *