KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നാളെ 12 മണിവരെ ഹർത്താൽ

കൊയിലാണ്ടി : ടൗണിലെ കൊയിലാണ്ടി മെഡിക്കൽസിൽ ഉണ്ടായ ഗുണ്ടാ അക്രമത്തിൽ പ്രതിഷേധിച്ച് നാളെ ചൊവ്വാഴ്ച 12 മണിവരെ കൊയിലാണ്ടി നഗരസഭാ പരിധിയിൽ ഹർത്താൽ ആചരിക്കാൻ വ്യാപാരികളുടെ സംഘടനകൾ ആഹ്വാനം ചെയ്തു. ഇന്ന് വൈകീട്ടാണ് മരുന്നുഷാപ്പിന് നേരെ അക്രമമുണ്ടായത്. അജ്ഞാതരായ നാലോളം വരുന്ന യുവാക്കളാണ് അക്രമം നടത്തിയത്. തടയാൻ ചെന്ന കൊയിലാണ്ടി ട്രാഫിക് എസ്. ഐ.ക്കും പോലീസുകാർക്കും. ഷോപ്പിലെ ജീവനക്കാർക്കും പരിക്കു പറ്റിയിരുന്നു.
സംഭവത്തിൽ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *