KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ മത്സ്യസഭ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ 2018-19 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള മത്സ്യസഭ നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍. കെ.ഭാസ്‌കരന്‍ അദ്ധ്യക്ഷനായിരുന്നു.

നഗരസഭ പൊതുമരാമത്ത്‌ സ്ഥിരം സമിതി ചെയര്‍മാന്‍ ദിവ്യ സെല്‍വരാജ്, നഗരസഭാംഗംങ്ങളായ എം. സുരേന്ദ്രന്‍, അഡ്വ. കെ.വിജയന്‍, കെ.വി. സുരേഷ്, വി.പി.ഇബ്രാഹിംകുട്ടി, എം.പി സ്മിത, കെ.വി. സന്തോഷ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ എ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് ഓഫീസര്‍ സബീന സ്വാഗതവും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *